Search This Blog

Friday, August 6, 2010

വഴി കാട്ടി

വഴി കാട്ടി 
ചുടു ചോര മണക്കും പാതക്കരികെ 
പാവം ഞാനൊരു വഴികാട്ടി 
മീതെ പായും 
യന്ത്ര ക്കാക്കകള്‍ 
ചാരെ പായും 
വെടിയുണ്ട കളും 
ഇരു കാലികളുടെ ഹൃദയം 
കൊത്തിവലിക്കും
കഴുകന്മാരുടെ കലപിലയും 
അലമുറയിട്ടുഴറീടുന്നൊരു
ചെറുപിള്ളേരുടെ തെരുവുകളും 
ഇരുളിലോളിക്കും നെറികേട്കളുടെ 
തുരു തുരെ യുള്ള കവാത്തും 
ഇതു ബാഗ്ദാദ് 

No comments: