ഉള്ളിലെ നീറ്റലിന് നോവാല്‍ പടരും കയ്പ്പുനീര്
കണ്ണാ ! നിന് മുളംതണ്ടിലാ വിരല്‍നൃത്തമേറ്റെടുക്കും
നൈവേദ്യമായൊരുക്കുമീക്കവിതയില്‍
നല്ലോടക്കുഴല്‍പ്പാട്ടിന്‍ മധുരം നീ ചേര്‍ക്കൂ
ചിന്തുകള്‍ പാടിയീ ചിറകുകള് നീര്‍ത്തി നിന്
വൃന്ദാവനത്തിന്റെ ശ്വാസമായലിഞ്ഞിടട്ടെ
എന്നുമീക്കാതിലാ വേണുരാഗങ്ങളെ
പൊന്നായ്ക്കൊരുക്കാന്‍ കൊതിക്കുന്നു ഞാന്‍
ഈ ക്കാറ്റിതേറ്റു തരുന്നോരീയമ്പാടിപ്പൂമണം
നീയായി നിറയും തുളുമ്പുമെന്നിലെന്നും
ഈ നീലക്കടമ്പിന്റെ ശീതളഛായില്‍
ഞാനെന്നെ മറന്നലിയുന്നു നിന്നിലായി
യമുനയിന്നെനിക്കായൊരുക്കും കുളിര്‍പ്പുടവ -
യിമപൂട്ടി നിറച്ചാര്‍ത്തായ്, നീയായണിഞ്ഞിടട്ടെ
മധുവൂറി നിറയും മനസ്സിലായ് കണ്ണാ ! നിന്
മധുരിമച്ചേലുകളൊഴിയാതൊരുക്കിടട്ടെ
വൃന്ദാവനത്തിലെന്റെ മണ് കുടില്‍ ക്കോണില്
മന്ദാരച്ചാര്‍ത്തുമായി നില്ക്കും മണ്‍ചിരാതില്‍
ഹേമമയൂഖമായ് തെളിയുമെന്നാത്മാവില്‍
ശ്യാമവര്‍ണ്ണാ നിന്റെ കണ്‍കോണൊരു മാത്ര തന്നുവെങ്കില്‍
വണ്ടാല്‍ തുളച്ചോരീ തണ്ടിന്റെ ചുണ്ടിലായ്
വൃന്ദാവനക്കാറ്റു ചുംബനം കൊണ്ടു മയങ്ങുമ്പോള്‍
മധുരക്കുളിര്‍ രാഗമെന്റെ കാതോരവും
മണമൂറി മലര്‍വാടിയായ് നീയെന്റെയകതാരിലും
നൃത്തമാടിത്തളരാതെ മൌലിയിലെന്നുമായ് നില്ക്കും
സപ്തവര്‍ണ്ണത്തുണ്ടില്‍,എന്നിണ്ടല്‍ കൂടി ചേര്‍ത്തിടട്ടെ
പയ്മ്പാല്‍ മണക്കുമാ ചുണ്ടില്‍ ചുംബനപ്പൂവായ്
മെയ്മനം മറന്നൊരു പുല്ലാംകുഴലായ് ചേര്‍ന്നിടട്ടെ
5 comments:
നല്ല ഭാവന, അലിഞ്ഞ മനസ്സുമായ് ഒരേകാന്തപഥികൻ......ഭാവുകങ്ങൾ....
nalla kavitha. vaayanaa sukham, bhakthi bhaavam ellam nannaayi cherthu nirthiyirikkunnu. all the best
" തനത് കവിതകള്‍" ," അന്യം നില്ക്കതിരിക്കാനുള്ള ഉദ്യമം വിജയിച്ചതില്‍ അഭിനന്ദനങ്ങള്‍
നിറവും സുഗന്ധവും കൂടിയുള്ള വരികൾ... ആശംസകൾ
നന്നായിട്ടുണ്ട് പ്രസന്നന്.നല്ല കല്പന.താളം കുറച്ചുകൂടി നന്നാക്കി നോക്കാമോ?
Post a Comment