Search This Blog

Tuesday, January 10, 2012

പാര്‍വ്വതി

അച്ഛനോടെനിക്കൊട്ടും കലിയില്ലതെന്നാലും
പുച്ഛം കലര്‍ന്നോരാ വാക്കിന്റെ മുന്നില്‍ സതിയായിടുന്നു
അമ്മ തന്നാത്മാവലിഞ്ഞ നിന്‍ ജീവരക്തത്തില്‍
തെല്ലഹങ്കാരം ചേര്‍ത്തുരുകുന്നു നിന്റെ ഹോമാഗ്നിയില്‍

കണ്ണുതെറ്റാത്തോരാശാസുഗന്ധത്തെക്കൈവിട്ടു
കണ്ണുരുട്ടാലുരുകാത്തവള്‍ പെണ്ണെന്നറിഞ്ഞാലും
നിഷേധത്തിന്റെ മൂര്‍ത്തമെന്നൊരു ചൊല്ലിലു -
മനിഷേധമാണിവള്‍ മണ്ണിനു പുണ്യമാകുവോള്‍

ശുദ്ധരൂപമീയഗ്നിയില്‍ നശ്വരമുപേക്ഷിക്കു -
ന്നുത്തുംഗനാമൊരുത്തന്റെ പുത്രിയാവാന്‍
കണ്ണെത്തി നില്‍ക്കുന്നിടത്തെന്നിടത്തായന്തകരിപുവ -
വനെനിക്കുള്ളതെന്ന പോലീ മണ്ണിനും

ദൃഡമാണീ നിശ്ചയമതിന്നുടയവള്‍ പെണ്ണ്
ഉടയാത്ത ചില്ലു പോലിവള്‍,വഴികാട്ടി നില്‍ക്കും വിളക്കും
എന്നോടെന്റെയുള്ളൂ കോര്‍ത്തര്‍പ്പിച്ച വാടാമലരാ -
യെന്നോളമുള്ളോരഹങ്കാരമാണെന്റെ സൌന്ദര്യം

ഉള്ളിലുയരെയിരിക്കുമതിന്മേല്‍
നുള്ളി നോവിക്കുമൊന്നിനോടും
തെല്ലും പൊറുക്കാനാവതില്ലെന്‍
നല്ലൊരീ രൂപം കാളിമമെങ്കിലും

ശംഭോ ! നിന്‍ കാളിമ ചൊല്ലില്‍ നൊന്തു പോകുന്നിവ -
ളെന്തുതപത്താലും ചെമ്പകച്ചേലാകും എനിക്കു നിന്നെ വേണം
ഒരാളുമൊരിക്കലുമൊന്നു കൂടി ചൊല്ലി ചിരിക്കാതിരിക്കാ -
നൊരു മാത്രയില്‍ നിശ്ചയം ദൃഡമാക്കുന്ന പെണ്ണിവള്‍

ഉണ്മയാലുള്ളു നിറഞ്ഞുലകത്തില്‍ നിന്‍ കരുത്തര്‍ -
ക്കമ്മയാകണ മെനിക്കെല്ലാ മനസ്സിലും
ഒഴുക്കുന്നു ഞാനൊരു കുടം തേന്‍കണം നിന -
ക്കൊടുക്കംവരേക്കും പെണ്ണാണുൾക്കരുത്തെന്നറിയാന്‍

ആര്‍ത്ത നാദം പിറപ്പിച്ചുയിരെടുത്തുദരം നിറച്ചോര്‍ക്കുഗ്ര -
മൂര്ത്തിയായ് മണ്ണ് നെഞ്ചേറ്റി നില്‍ക്കുന്നു ഞാന്‍ ചണ്ഡിക

അമ്മയായതിലേറെ ഭാവങ്ങളായ് ഗൌരി -
യുമ്മറത്തൊരു വിളക്കായ് വഴി വെളിച്ചമായ്
ഉള്ളിന്നു കാവലായുഗ്ര രൂപിയായുള്ളറി -
ഞ്ഞുയിര്‍ചേര്‍ന്നു നിന്‍ വലത്തെന്നും .

3 comments:

പ്രയാണ്‍ said...

അമ്മയായതിലേറെ ഭാവങ്ങളായ് ഗൌരി -
യുമ്മറത്തൊരു വിളക്കായ് വഴി വെളിച്ചമായ്
ഉള്ളിന്നു കാവലായുഗ്ര രൂപിയായുള്ളറി -
ഞ്ഞുയിര്‍ചേര്‍ന്നു നിന്‍ വലത്തെന്നും തണലായ്‌ ഞാന്‍
ithil ഞ്ഞുയിര്‍ചേര്‍ന്നു നിന്‍ വലത്തെന്നുംഞാന്‍
ennupore ..? thanalayennullathu understood alle......

M N PRASANNA KUMAR said...

Thank You Prayan ....Corrected as you suggested

kanakkoor said...

പാര്‍വതി ഒരു നല്ല കവിത.
കവിക്ക്‌ അഭിനന്ദനങ്ങള്‍
"അമ്മയായതിലേറെ ഭാവങ്ങളായ് ഗൌരി -
യുമ്മറത്തൊരു വിളക്കായ് വഴി വെളിച്ചമായ്
ഉള്ളിന്നു കാവലായുഗ്ര രൂപിയായുള്ളറി -
ഞ്ഞുയിര്‍ചേര്‍ന്നു നിന്‍ വലത്തെന്നും ."
വളരെ ഉത്തമമായ വരികള്‍.