Search This Blog

Tuesday, February 22, 2011

നിളേ.....

ഒരു നാളിലീയോരത്ത് കാറ്റേറ്റു നില്‍ക്കുവാന്‍
വരുമായിരുന്നു ഞാനാ കവിവാക്കുമൂളി
ഇന്നെന്‍റെയുമ്മറക്കോലായിലൂന്നു വടിക്കൂട്ടോടെ
നിന്നേക്കു നീളുമൊരു നീര്‍മിഴിയാലിരിപ്പൂ ഞാന്‍
കാറ്റേറ്റു നല്‍കും, നിളേ നിന്‍ കാതരമൊഴി കേട്ടു
കണ്ണറിയാതൊഴുകുമീ നീര്‍ക്കണനനവോടെ
കണ്‍ പാതി പൂട്ടി കാതൊന്നില്‍ താഴിട്ടു നിന്‍റെ
മണ്‍കൂന മേല്‍ മനം പൊട്ടി വാപൂട്ടി നില്പൂ
കനവിലീ കാല്‍പ്പെരുക്കത്താല്‍ കളിവാക്കു ചൊല്ലും
മണല്‍പ്പരപ്പോടു കളമൊഴികള്‍ ചൊല്ലും നിളേ
ഇന്നു നിന്‍ നോവിലായിറ്റുവാന്‍ തെല്ലുമില്ലെന്റെ
ഹൃത്തില്‍ നൊമ്പര മുതിര്‍ക്കുമൊരു നീര്‍ക്കണം പോലും
ഓരമാര്‍ന്നൊഴുകുന്ന നേര്‍രേഖ മാത്രമായ്‌ഗാത്രം
ചുരുങ്ങി നീ പിന്‍ നോക്കിടാതെ യാത്രയാവുമ്പോള്‍
നീറും നെരിപ്പോടുപോലെയെന്നുള്ളമപ്പുറം
നേരുവാനാവതില്ലൊന്നുമീലുഭിതന്നുമാപ്പാക്കുക

2 comments:

പ്രയാണ്‍ said...

നീളഒരു നോവുതന്നെ ....നന്നായിട്ടുണ്ട് പ്രസന്നകുമാര്‍ ......

പ്രയാണ്‍ said...

നിള ഒരു നോവുതന്നെ ....നന്നായിട്ടുണ്ട്.