Search This Blog

Sunday, April 8, 2012

വാതില്‍ക്കലാരോ........................

വാതിലുകള്‍ ചാരാത്ത പടിപ്പുരക്കോലായ്ക്കുമുള്ളിലാ -
യാതുരതകള്‍ കൂട്ടിരിക്കുമീ വെയില്‍ ചാഞ്ഞ വേളയില്‍
മുട്ടി വിളിക്കുന്നിതാരോയെന്‍ ജീവിതച്ചുവരിലെ
പൂട്ടാതിരിക്കുന്ന വാതിലിലൊട്ടു നേരമായി

ആകുലതകള്‍ വിറയിട്ട കൈയ്യാലത്തിരി കെടുത്തി
വാതിലരികു കാതോര്‍ത്തു മൂകമായ് നിന്നു ഞാന്‍
ഇണ ചേര്‍ത്ത പാണിയാലൊരു വേളയാചിച്ചു നി -
ന്നിണയാമി ദേഹിയൊരു വേളകൂടി നല്‍കുവാന്‍

മിടിപ്പുകളിടയ്ക്ക കൊട്ടിക്കളിക്കും ഹൃത്തിന്റെയോര -
ത്തിടവിട്ടു വീണ്ടുമാവാതിലില്‍ മുട്ടുന്നിതാരോ
പരതി ഞാനരികിലെ കിളിവാതിലിലൂടെയ -
പരനാരെങ്കിലുമകം പൂകിടാനറിയിപ്പു നല്‍കി

ആര്‍ദ്രമാമൊരു നോട്ടമെന്‍ കൂടിനേകിയപരന്റെ ചിറകില്‍
സാന്ദ്രമാമൊരോര്‍മ്മ ക്കുറിപ്പേകിയകലുന്നു മൂകമായ്
പരപ്പാര്‍ന്നോരീ പ്രപഞ്ച നൈര്‍മ്മല്യ ത്തിലുണ്മയാ -
ലിരുള്‍ പകലറിയാത്ത കാലത്തിലലിഞ്ഞിടാന്‍



It went many years,
But at last came a knock,
And I thought of the door
With no lock to lock.

I blew out the light,
I tip-toed the floor,
And raised both hands
In prayer to the door.

But the knock came again
My window was wide;
I climbed on the sill
And descended outside.

Back over the sill
I bade a “Come in”
To whoever the knock
At the door may have been.

So at a knock
I emptied my cage
To hide in the world
And alter with age.

No comments: