ഈ നിലാവിലൂടെന്‍ ചാരത്തു നിന്നോര്‍മ്മക്കുറിപ്പേകി
നീയെന്നൊരാ വികാരമൂളിയിട്ടകലുംപോളോണമേ !!!
ധവളച്ചിരിവെട്ടമൊഴുക്കിപ്പരത്തുന്ന തുമ്പയും
മൃദുലമെന്‍ പൂക്കളം നിറമിട്ട ചെമ്പനീര്‍പ്പൂവും സ്മൃതിയായിടുന്നു
നഖക്ഷതം കൊണ്ടിറ്റു കണ്ണീര്‍ പൊഴിക്കാതെ മുക്കുറ്റിയും
മുഖം ചേര്‍ന്ന് മൂകമായ് തരിവളക്കൈകളെ പ്രണയിച്ച മന്ദാരവും
വല്ലമേറിപ്പത്തഹസ്സും കളം പൂകി ചിത്രം വരയ്ക്കുമ്പോള്‍
ഇല്ലത്തിതെത്ര ഹൃദയങ്ങളൊന്നായിരുന്നുവെന്നോ ?
ആന്ദോളനത്താലുലഞ്ഞാടി നിന്നൊരെന്‍ മാമര -
മിന്ദുതന്‍ കണ്‍വെളിച്ചത്തിലും മുഖം വാടി നില്പൂ
പുത്തന്‍ കസവുകരമുണ്ടുടുത്തതാരുണ്യമെത്ര
പൂത്തിരുവാതിരയാടിത്തിമിര്‍ത്ത പൂമുറ്റമിന്നേകമായി
ഓണവില്ലൊരു കോണിലലസ്സമുറങ്ങുന്നോരാേണ്ട-
ക്കോലക്കുട ചിന്നിചിതറിക്കിടക്കുന്നു മുറ്റത്ത്
ഓണബിംബമാമെന്റെ മാവേലി ജീവതാളം തകര്‍ -
ന്നോരമാര്‍ന്നകലുന്നു മൂകമായ് പാതാളവും തേടി
ഒരുമ തന്‍ സ്വപ്നവും പേറി നൃപനത്തത്തിനെത്തുമ്പോ -
ളൊരുമ കുഴഞ്ഞാടി നില്‍ക്കുന്നു മദിരയില്‍ താരുണ്യവഴിയില്‍
ചിരമായിരുന്നോരെന്‍ കനവിന്റെ പുസ്തകത്താളില്‍
നുര കൊണ്ടു കരി വീഴ്ത്തി നില്‍ക്കും മലയാളമേ
നിനക്കെന്റെ നോവിന്റെ നീര്‍ക്കണം
2 comments:
എവിടെയോ നഷ്ടമായ കുറെ ഓര്‍മ്മകള്‍
ഇന്ന് നോവായി തീരുന്നു . കേരളം തിരിച്ചു
പിടിക്കാന്‍ ആകാത്ത വിധം അതിന്റെ മുഖം
കറുപ്പിച്ചു തുടങ്ങിയിരിക്കുന്നു
കളിയാട്ടം കാണാതെ , കളിവാക്കും മിണ്ടാതെ ...
പതുങ്ങി, ഒതുങ്ങി ചാരെയെത്തണ നാടന്‍ പൂത്തുമ്പി .....!!!
Post a Comment