അറിയുന്നുവോ
ശ്വാസമൊന്നില്‍തുടങ്ങ്ങ്ങിയാടുമാത്മാവോടുങ്ങീ
ചടുല താളമോടെ നിശ്വാസത്തിലും
ദേഹ രൂപത്തിലെ താളശ്രേനിതന്‍ ശ്രിംഗഗര്‍ത്തങ്ങളോടിമപൂട്ടി
മോഹങ്ങളോടോത്തുചുവടാടി ആവൃത്തിയേറ്റിയര്‍ത്ഥമേറ്റി
അടരാടിനേടിയോരര്‍ത്ഥമന്യമെന്നറിഞ്ഞില്ല നീ
യഴകുപൂത്തുലഞ്ഞാടിയദേഹമൊരുപിടിമണ്ണെന്നതും
അയനശുദ്ധിക്കാക്കരതലമമരുംപോഴു
മറിയുന്നതില്ല നിന്‍ കണ്ണിന്‍ തിമിരം
അണൂതലത്തോളമാവാക്കിന്റെ മുള്‍മുനകള്‍
അണയുംപോഴുമറിയുന്നതില്ല നീ തീവ്രമാം നോവിനെ
ഇടവേളയിതിനായൊരുക്കി ഞാന്‍ നിനക്കാ
യൊരുവേള പിന്നോട്ട് നോക്കുവാന്‍
ഇഴചെര്‍ന്നിടെണ്ടും ബന്ധങ്ങള്‍ അകലമാര്‍ന്നോഴുകുന്നു
ഞാണ്ണ്‍ ഒഴിഞ്ഞ പോല്‍
ഉരുകുമൊരു ഹൃത്തിന്‍ പെരുമ്പറച്ചോട്ടില്‍നിന്ന്
വിട ചൊല്ലി ചേതനയെന്നിരുന്നാലും
ഒരു വേള കാത്തു നിന്‍ ബന്ധങ്ങളാല്‍
ഒരു നുള്ള് വായ്ക്കരിയാചുണ്ടില്‍ ഏകാന്‍
2 comments:
ഒരു വേള കാത്തു നിന്‍ ബന്ധങ്ങളാല്‍
ഒരു നുള്ള് വായ്ക്കരിയാചുണ്ടില്‍ ഏകാന്‍
koodeyundavumbozhum thirichariyathe...arinjittum,ariyathe nadakkunna....ee jeevithathile oreoru sathyam...MARANAM...
Post a Comment