Search This Blog

Wednesday, April 11, 2012

വിഷുപ്പുലരി

വെയില്‍ മോന്തി വറുതിയാലുറ തുള്ളി നില്‍ക്കും
വസുന്ധരേ ! നിന്നിടനെഞ്ചിലുയരുമഗ്നിയാല്‍
തൊടി നിറഞ്ഞുലയുന്ന ഹേമ വര്‍ണ്ണക്കൊലുസ്സുകള്‍
മേടപ്പുലരി നിറയ്ക്കുന്നാര്‍ദ്രമൊരു വിഷുപ്പാട്ട് ചേര്‍ത്തിതാ .

ഒരുതിരി വെളിച്ചവുമീ കൃഷ്ണശിലയു -
മിരുകണ്ണു പൊത്തിയരികിലീയുണ്ണിയും
കസവുചേല്‍താരുണ്യമഴകിട്ടു നില്‍ക്കും പുലരിക്കു
കണിയുരുളി നിറയും കനിയുമാ, മാലേയ ഗന്ധവും

ശ്രമബിന്ദു മണമൂറി മണ്ണിന്‍ പ്രസൂതികള്‍
മിഴികളില്‍ കുളിരിടും തൊടിയിലെ കളമിതില്‍
മധുവൂറുമൊരു പാട്ടിനാല്‍ വിഷുപ്പക്ഷി നീ
വ്യധയകറ്റാന്‍ ശുഭചിലമ്പുതിര്‍ക്കുമുപ്പനോടൊത്തിടുക

നീര്‍ തേടിയലയുമാ വേരിലൂടുര്‍വി തന്‍ ദാഹാഗ്നി
നേരുറയുന്ന പീതമലര്‍ച്ചിന്തായ് തൊടിയിലെ കൊന്നയില്‍
ഗ്രീഷ്മപ്പകര്‍ച്ച തന്‍ നെറുകയിലുഷ്ണദുഃഖ ങ്ങള്‍
ശീതമാകുന്നിതാ നിന്‍ പൂക്കണിപ്പുലരിയില്‍

Sunday, April 8, 2012

കാറ്റേ നീ

വരിക നീയൊരു വര്‍ഷവുമേന്തിത്തെക്കന്‍ കാറ്റേ !
ചിറകിലായപ്പാട്ടുകാരനാം കിളിയെയും കൂട്ടുക .
ഏകുക നീയൊരു സ്വപ്നമീ വീണടിഞ്ഞ പൂവിന്നൊരു -
ക്കുകൊരു നീലനീരദപ്പട്ടീ മഞ്ഞുതീരത്തായി .

എന്തു നീ ചെയ്തിത്ര ക്രൂരമായിന്നു രാവി -
ലന്ധമായെന്‍ ജാലക ചില്ലുകളുടച്ചുവോ
അന്യമാക്കിയാ ജാലപ്പടിയൊരു മരക്കുരിശ്ശു പോ -
ലെന്നിടനാഴിയിലാ ചില്ലുകള്‍ ചിതറിയകലുന്നുവോ

ചുവരുകളിലുലയുന്നിതായെന്നരുമചിത്രങ്ങള്‍
ചിലമ്പിപ്പറക്കുന്നിതായെന്‍ കടലാസ്സുകള്‍
ചിതറിയമാരുന്നിതായെന്‍ കവിതക -
ളമറിത്തിമിര്‍ത്തു നീയെന്നെയകലെയാക്കുന്നുവോ ?

Poet ROBERT FROST
To The Thawing Wind

Come with rain, O loud Southwester!
Bring the singer, bring the nester;
Give the buried flower a dream;
Make the settled snow-bank steam;
Find the brown beneath the white;
But what’re you do to-night,
Bathe my window, make it flow,
Melt it as the ices go;
Melt the glass and leave the sticks
Like a hermit's crucifix;
Burst into my narrow stall;
Swing the picture on the wall;
Run the rattling pages o'er;
Scatter poems on the floor;
Turn the poet out of door.

( Thanks To BABU THALIATH)

വാതില്‍ക്കലാരോ........................

വാതിലുകള്‍ ചാരാത്ത പടിപ്പുരക്കോലായ്ക്കുമുള്ളിലാ -
യാതുരതകള്‍ കൂട്ടിരിക്കുമീ വെയില്‍ ചാഞ്ഞ വേളയില്‍
മുട്ടി വിളിക്കുന്നിതാരോയെന്‍ ജീവിതച്ചുവരിലെ
പൂട്ടാതിരിക്കുന്ന വാതിലിലൊട്ടു നേരമായി

ആകുലതകള്‍ വിറയിട്ട കൈയ്യാലത്തിരി കെടുത്തി
വാതിലരികു കാതോര്‍ത്തു മൂകമായ് നിന്നു ഞാന്‍
ഇണ ചേര്‍ത്ത പാണിയാലൊരു വേളയാചിച്ചു നി -
ന്നിണയാമി ദേഹിയൊരു വേളകൂടി നല്‍കുവാന്‍

മിടിപ്പുകളിടയ്ക്ക കൊട്ടിക്കളിക്കും ഹൃത്തിന്റെയോര -
ത്തിടവിട്ടു വീണ്ടുമാവാതിലില്‍ മുട്ടുന്നിതാരോ
പരതി ഞാനരികിലെ കിളിവാതിലിലൂടെയ -
പരനാരെങ്കിലുമകം പൂകിടാനറിയിപ്പു നല്‍കി

ആര്‍ദ്രമാമൊരു നോട്ടമെന്‍ കൂടിനേകിയപരന്റെ ചിറകില്‍
സാന്ദ്രമാമൊരോര്‍മ്മ ക്കുറിപ്പേകിയകലുന്നു മൂകമായ്
പരപ്പാര്‍ന്നോരീ പ്രപഞ്ച നൈര്‍മ്മല്യ ത്തിലുണ്മയാ -
ലിരുള്‍ പകലറിയാത്ത കാലത്തിലലിഞ്ഞിടാന്‍



It went many years,
But at last came a knock,
And I thought of the door
With no lock to lock.

I blew out the light,
I tip-toed the floor,
And raised both hands
In prayer to the door.

But the knock came again
My window was wide;
I climbed on the sill
And descended outside.

Back over the sill
I bade a “Come in”
To whoever the knock
At the door may have been.

So at a knock
I emptied my cage
To hide in the world
And alter with age.

Friday, April 6, 2012

ഒരു കുളിര്‍ക്കണം പോലെ നീ !!

ചൊരിയുകെനിക്കിത്തിരിക്കരുണ നീ നാഥാ !
കഠോരമായ് ,തപമാര്‍ന്ന ഹൃത്തിലേക്കിട മുറിയാതെ
ആര്‍ദ്രമാമൊരു പാട്ടിന്റെ ചിന്തുകളുതിര്‍ക്കൂ
നിദ്ര കൈവിട്ടു നേരുകളകന്നോരീ ജീവിതത്തില്‍

അക്കൈവിരല്‍ത്തുമ്പിനാലൊരു സാന്ത്വനസ്പര്‍ശമേകൂ
വികലമായ് വിറ പൂണ്ടോരീ മനസ്സിന്റെ തോളില്‍
ശാന്തി തന്‍ ചിറകിലേക്കൊരുവേള കുടിയിരുത്തെന്നെ നീയീയ -
ശാന്തി തന്‍ കുടിയിടം ചിരമായൊരു താഴിട്ടു പൂട്ടുക

ശൂന്യമാമെന്‍ ഹൃദയത്താലക്കുമ്പസ്സാരക്കൂടണയുമ്പോള്‍
രാജ ! എഴുന്നെള്ളുകെന്റെയുള്ളിലേക്കാ ചെങ്കോലുമായി
അതിരുടഞ്ഞ തൃഷ്ണയാലന്ധനായോരെന്നുള്ളിലേ -
ക്കതിവേഗമലറിയൊരു മിന്നല്‍പ്പിണറായെത്തുക നീ .

When the Heart is
Hard and Parched up
Come up on me
With a Shower of
Mercy

When Grace is Lost
From Life
Come with a Burst of
Song.

When tumultuous work raises
Its din on all sides
Shutting me out from
Beyond
Come to me
My Lord of Silence
With thy peace and rest.

When my beggarly Heart
Sits crouched
Shut up in a Corner
Break open the door
My King
And
Come with the ceremony
Of a King.

When Desire blinds the mind
With delusion and dust
O thou Holy one
Thou wakeful
Come with thy Light
And
Thy thunder.

GEETHAANJALY