Search This Blog

Friday, March 26, 2010

SALAAM Mjr SANDEEP

സലാം  മേജര്
വര്‍ണ്ണങ്ങള്‍ മൂന്നില്‍ പൊതിഞ്ഞിതാ
മൂര്ത്തമാം കര്‍മ്മത്തില്‍ അറ്റൊരു ചേതന യാത്രയായ്
ഊറിയുറഞ്ഞ കവാത്തിന്‍ മുന്നിലായ്
നീറിയമരുന്ന ഹ്രത്തിനും മീതെ
യനേകമാര്‍ദ്രദ്രക്കുകള്‍ സാക്ഷിയായ്
മൂകം ഏറ്റു വാങ്ങുന്നെന്നമ്മ ഈ നിശ്ചേതനത്തെ

Sunday, March 21, 2010

അറിയുന്നുവോ

അറിയുന്നുവോ
ശ്വാസമൊന്നില്‍തുടങ്ങ്ങ്ങിയാടുമാത്മാവോടുങ്ങീ
ചടുല താളമോടെ നിശ്വാസത്തിലും
ദേഹ രൂപത്തിലെ താളശ്രേനിതന്‍ ശ്രിംഗഗര്‍ത്തങ്ങളോടിമപൂട്ടി
മോഹങ്ങളോടോത്തുചുവടാടി ആവൃത്തിയേറ്റിയര്‍ത്ഥമേറ്റി
അടരാടിനേടിയോരര്‍ത്ഥമന്യമെന്നറിഞ്ഞില്ല നീ 
യഴകുപൂത്തുലഞ്ഞാടിയദേഹമൊരുപിടിമണ്ണെന്നതും 
അയനശുദ്ധിക്കാക്കരതലമമരുംപോഴു
മറിയുന്നതില്ല നിന്‍ കണ്ണിന്‍ തിമിരം 
അണൂതലത്തോളമാവാക്കിന്റെ മുള്‍മുനകള്‍
 അണയുംപോഴുമറിയുന്നതില്ല നീ തീവ്രമാം നോവിനെ
ഇടവേളയിതിനായൊരുക്കി ഞാന്‍ നിനക്കാ
യൊരുവേള പിന്നോട്ട് നോക്കുവാന്‍
ഇഴചെര്‍ന്നിടെണ്ടും ബന്ധങ്ങള്‍ അകലമാര്‍ന്നോഴുകുന്നു
ഞാണ്ണ്‍ ഒഴിഞ്ഞ പോല്‍
ഉരുകുമൊരു ഹൃത്തിന്‍ പെരുമ്പറച്ചോട്ടില്‍നിന്ന്
വിട ചൊല്ലി ചേതനയെന്നിരുന്നാലും
ഒരു വേള കാത്തു നിന്‍ ബന്ധങ്ങളാല്‍ 
ഒരു നുള്ള് വായ്ക്കരിയാചുണ്ടില്‍ ഏകാന്‍  

Friday, March 19, 2010

അതിര്‍ത്തി

അതിര്‍ത്തി
ഭീതി മുറുകുന്നിവാക്ക് കേള്‍ക്കുമ്പോള്‍ ഓര്‍ക്കുമ്പോള്‍
അതിര്‍ വേലി കാണുമ്പോള്‍ അയലെന്നതോര്‍ക്കുമ്പോള്‍
മണ്ണില്‍ തരപ്പിച്ച്ച കല്‍ ചചീള് നിന്നെ 
എന്നില്‍ നിന്നെന്നോ കൊത്തി യടര്ത്തുംപോള്‍
മണ്ണറിഞ്ഞില്ല നിന്‍ വേദന ,എന്റെയും
വി ണ്ണറിഞ്ഞില്ലതിന്‍ പോരുള്ക്കാംപുകള്‍
അറിയുവതില്ല അതിര്കടന്നെത്തി യീയാലിലക്കൂട്ടമോടോ
ത്താനന്ദ നൃത്ത മാടുന്ന കാറ്റും 
അങ്ങുനിന്നിരതെടി എത്തിയോരി ണക്കിളിക്കൂട്ടവും 
എന്തിനീ അതിരവേലി തന്നെയും
അതിര്‍ നോക്കി യുതിരുവാന്‍ നറിയാത്ത വര്ഷഗര്ഭങ്ങള്‍
ഇരുപുറവും ഇറ്റുന്നു നീര്‍ക്കണം നിറയുന്ന ദു:ഖമായ്
എന്നിട്ടുമെന്തിണോ
മൂകം തളം കെട്ടിയാടും വയല്പരപ്പിന്നിരുള്‍മറയില്‍
ചൂളമിട്ടെത്തും വെടിച്ച്ചീളുകള്‍

ഒരു വെടിയൊച്ചയുടെ ഓര്‍മക്കായ്‌

 ഒരു വെടിയൊച്ചയുടെ ഓര്‍മക്കായ്‌
ആണ്ടു പിറപ്പെന്ന ഖണ്ടത്തിലാ
നീണ്ട വടിയൂന്നി നില്പതു കാണ്മവേ
ശില്പങ്ങളില്‍ കാകനിട്ട പുരിഷങ്ങള്‍
അല്പമെയില്ലാതെ ശുധ്ധമാക്കീടവേ
ഓര്‍മയ്ക്ക് മുന്നിലെ മാറാലകള്‍ ഞാന്‍
ഈറകക്ഷണത്താല്‍ ദൂരെ നീക്കീടവേ

അഛന്‍ പറഞ്ഞ കഥകളതത്രയുമി
ക്കൊച്ചുകാതില്‍ മുഴങ്ങുന്നിട്ടിനത്തില്‍

മുതുകോട് ചേര്‍ന്നോരുടരഭിത്തിയില്‍ 
തുളയിട്ടോരാ വെടിയുണ്ട കാണ്മു ഞാന്‍
ചുറ്റും ചിതറിത്തെരിചോരാരക്ത കണങ്ങളി
ലറ്റൊരാത്മാവിലിന്ത്യതന്‍ കണ്ണീര്‍ കണങ്ങളും
വരകളാല്‍ പാതി മെയ്യാക്കിയോരിന്ത്യതന്‍
പലകമേല്‍ ചാര്ത്തിയോരെലുകയും
കറുപ്പിനാല്‍ പൈതലിന്‍ കണ്മയക്കിയോരമ്മ
കളത്തിലാ ക്കതിരോടോത്തുതിര്‍ക്കും വിയര്‍പ്പും
അരവയര്‍ നിറയുവാനടി വസ്ത്രമുരിയുന്ന
തെരുവുപെന്ണിന്റെ നഗ്നതയും
വടിവോത്തോരാധവള ശീലയിലിനിയു
മുടയാ ക്കറുപ്പായ് തുടികൊള്ളുമിരുകാലി നായ്ക്കളും
ഓര്‍ക്കുന്നു ഞാനിന്ത്യയെ 
ഒന്നും മറക്കാതെ യോര്‍ക്കുന്നു ഞാനിന്നു നേര്‍ക്കഴ്ചയായ് 
നേരില്‍ കണ്ടതല്ലെങ്കിലും
 ഇന്നോടോടുങ്ങുന്നു നിന്‍ 
പേര് ചാര്‍ത്തിയ തൊപ്പിയും ഗ്രാമവും ഓര്‍മ്മയും 
ഇന്നിലെക്കായ് ചുരുങ്ങുന്നുവല്ലായ്കില്‍ 
മാസങ്ങളെട്ടിനി കാക്കനമോര്‍മ്മയായ്
 നിന്‍ പിറവി പ്പെരുമകള്‍ കാണുവാന്‍ കേള്‍ക്കുവാന്‍ 
ആണ്ടില്‍ ഈ രണ്ടു ദിനങ്ങളതത്രയുംനിനക്കായ്‌ 
നീണ്ട കഥകള്‍ നിരത്തുന്നു പത്രങ്ങള്‍ നേതാക്കള്‍ 
ഗാന്ധിയാരെന്നരിയാത്ത്ത ഗാന്ധിയര്‍ 
ശാന്തി യാത്ര നടത്തുന്നു 
ദണ്ട മേതു മറിയാതുച്ച്ചിയിലെത്തിയോര്‍ 
ദണ്ടിയെന്തെന്നു കേള്‍ക്കുന്നു 
ഇറ്റുന്ന കണ്ണീര്‍ ക്കണങ്ങള്‍തന്നുപ്പിന്റെ സാന്ദ്രത തെടുവോ 
രുപ്പു സത്യാഗ്രഹം നടത്തുന്നു 
അന്തിയാകുംപോളെല്ലാം മറക്കുന്നു 
കണ്ണേ മടങ്ങുക

Thursday, March 18, 2010

NJAANUM NIZHALUM

ഞാനും നിഴലും
ഞാനുണരുന്നതെനിക്കായല്ല
എന്റെ വെളിച്ചമെനിക്കായല്ല
എന്റെ ചൂടുമെനിക്കായല്ല
നിനക്ക് കൂട്ടായ് നിഴല്‍ വന്നത്
എന്റെ വെളിച്ചം കൊണ്ടാണ്
എന്നിട്ടും നീ നിഴലിനെ മറന്നു
എന്റെ കിരണ പാതയില്‍
കൈമുദ്ര കാട്ടി നീ നിഴലിനോട് സല്ലപിച്ച്ചപ്പോഴും
നീയറിഞ്ഞില്ല അന്ത്യത്തോളം നിനക്ക് കൂട്ടായ്‌ നിഴലെന്നത്
നിന്റെ ചര്യകളിലും
നിന്റെ വേദനകളിലും
നിന്റെ ചലനങ്ങളിലും
ഇണ പിരിയാതെ അവന്‍ നിന്നപ്പോഴും
നീ നിന്നിലേക്കൊന്നു നോക്കിയില്ല
ചങ്ക് പിളര്‍ന്ന നിന്റെ സങ്കടങ്ങളില്‍
നിറഞ്ഞ സ്നേഹത്തോടെ അവനുണ്ടായിരുന്നു
എന്നിട്ടും
നീ നിന്നിലേക്കൊന്നു നോക്കിയില്ല
എന്റെ പകല്‍ യാത്ര നിഴലിനേകിയ
ദൈര്‍ഘ്യ വ്യതിയാനം നീ കണ്ടുവോ
മലര്‍ത്തി വച്ച വില്ല് പോലെ
എന്നിട്ടും
നീ നിന്നിലേക്കൊന്നു നോക്കിയില്ല
എന്റെ ചൂടാണ് നിന്റെ വിശപ്പടക്കിയതെന്നു നീയറിഞ്ഞില്ല
എന്റെ വെളിച്ചത്തില്‍ പൂക്കള്‍ ചിരിച്ചത് നീയറിഞ്ഞില്ല
എനിക്കുമുന്‍പേ കിളികളുനര്‍ന്നത്‌ നീയറിഞ്ഞില്ല
എന്തിനു
നീയെന്നെ യറിഞ്ഞില്ല
നീ നിന്നെയറിഞ്ഞില്ല
എന്നിട്ടും
നിദ്രയ്ക്കു പോകും മുന്‍പേ ഞാന്‍
നിലാവിനോട് ചൊല്ലി
നിനക്ക് കൂട്ടായ് നിഴാലേകുവാന്‍
പാവം
ഞാന്‍ കൊടുത്ത വെളിച്ചം പങ്കുവച്ചു
അപ്പോഴും
നീ നിന്നിലേക്കൊന്നു നോക്കിയില്ല
ഹോ!
അപ്പോള്‍ നിനക്ക് കൂട്ടായ്‌
നിദ്രയുണ്ടായിരുന്നല്ലോ..........